ഏക സിവില്‍ കോഡിനെതിരായ കോണ്‍ഗ്രസ് പ്രചാരണത്തിന് ഈ മാസം തുടക്കമാവുമെന്ന്് കെ.സുധാകരന്

തിരുവനന്തപുരം: ബഹുസ്വരതയുടെ ആഘോഷം എന്ന മുദ്രാവാക്യവുമായി തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും ‘ബഹുസ്വരതാ സംഗമങ്ങള്‍ എന്ന പേരില്‍ ജനസദസ് സംഘടിപ്പിക്കും.
വിവിധ മത,സാമുദായിക നേതാക്കളെ ഉള്‍പ്പെടെ പങ്കെടുപ്പിക്കും.ഏക സിവില്‍ കോഡിനെ കോണ്‍ഗ്രസ് എന്നും ശക്തിയുക്തം എതിര്‍ത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ഏക സിവില്‍ കോഡ് ഉയര്‍ത്തിക്കൊണ്ടുവന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നു. കേരളത്തില്‍ സി.പി.എം ഇത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്ന് വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്നു.
രാഷ്ട്രീയ പകപോക്കലിനും മാദ്ധ്യമ വേട്ടയ്ക്കുമെതിരെ 283 ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 26ന് പൊലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തും. മേഖല തിരിച്ച് മാദ്ധ്യമ സ്വാതന്ത്ര്യസംഗമങ്ങള് നടത്തും. ഡി.സി.സികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ‘മണിപ്പൂരിനൊപ്പം, മനുഷ്യര്‍ക്കൊപ്പം’ ഐക്യദാര്‍ഢ്യ സദസുകള്‍ ജൂലായ് മൂന്നാം വാരം സംഘടിപ്പിക്കും.