പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയെന്ന് കെ സുധാരന്‍

തിരുവനന്തപുരം: കുടുംബം പറയുന്ന പേര് പാര്‍ട്ടി അംഗീകരിക്കുമെന്നും മകനോ മകളോ എന്നത് കുടുംബം തീരുമാനിക്കുമെന്നും സുധാകരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭരണപക്ഷം മത്സരം ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ചെറിയാന്‍ ഫിലിപ്പും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ അനന്തരാവകാശിയാവാന്‍ എല്ലാ വിധ അര്‍ഹതയുമുള്ളത് ചാണ്ടി ഉമ്മനാണെന്നാണ് അദ്ദേഹം പറഞ്ഞത്.അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വ്യക്തി താല്‍പര്യങ്ങള്‍ പാടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ പി സി സി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവച്ച് വേണം ലോക്‌സഭാ തിരഞ്ഞെടുപ്പിലേയ്ക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിലെ പുതുതലമുറ ഉമ്മന്‍ ചാണ്ടിയെ മാതൃകയാക്കണമെന്നും പി ആര്‍ ഏജന്‍സികളെ വച്ചല്ല ഉമ്മന്‍ ചാണ്ടി തന്റെ ജനകീയത തെളിയിച്ചതെന്നും അദ്ദേഹം ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അവരവരുടെതായ റോളുണ്ട്. കോണ്‍ഗ്രസ് ഒരു വലിയ പാര്‍ട്ടിയാണ്. നേതാക്കളെ ചുറ്റിപ്പറ്റിയുള്ള ഗ്രൂപ്പുകള്‍ രാഷ്ട്രീയ അശ്ലീലമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചു.