ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ സുരേന്ദ്രൻ കുറ്റവിമുക്തൻ

ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ സുരേന്ദ്രൻ കുറ്റവിമുക്തൻ. 2018ൽ ഡിവൈഎസ് പി ആയിരുന്ന സദാനന്ദനെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് കെ സുരേന്ദ്രനെ കുറ്റവിമുക്തമാക്കിയത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.2018ലെ കേസിലാണ് വിധി.

ഫസൽ വധക്കേസിൽ ആർ എസ് എസ് – ബി ജെപി പ്രവർത്തകരെ പ്രതികളാക്കാൻ പൊലീസ് നീക്കം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള സുരേന്ദ്രന്‍റെ ഭീഷണി. ഫസൽ വധകേസുമായി ബന്ധപ്പെട്ട് പ്രസംഗവും FB പോസ്റ്റുമായിരുന്നു കേസിന് കാരണം