യുവജനനക കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എന്തു പണിയാണ് അവൾ ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രൻ കമ്മീഷൻ അടിക്കൽ മാത്രമാണ് ജോലിയെന്ന് ആരോപിച്ചു. കോഴിക്കോട് കലക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. പ്രസംഗത്തിന് ശേഷം ഈ പരാമര്‍ശം മോശമല്ലെന്നും ചിന്ത ചെയ്യുന്നതാണ് അൺപാര്‍ലമെന്ററിയെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ ജനത്തിന്റെ പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രൻ ന്യായീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെയും കെ.സുരേന്ദ്രൻ രൂക്ഷമായി വിമർശിച്ചു. കേരളത്തിലെ പശുക്കൾ നാടിന് ഒരുപാട് സംഭാവന ചെയ്യുന്നുണ്ട്. എന്നാൽ പശുക്കൾ ചെയ്യുന്ന സംഭാവന പോലും പിണറായി ചെയ്യുന്നില്ലെന്ന് സുരേന്ദ്രൻ പരിഹസിച്ചു. ജനങ്ങളുടെ പോക്കറ്റ് അടിക്കുകയും പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുകയും ചെയ്യുന്ന സർക്കാർ വൻ കിടക്കാരെ തൊടുന്നില്ല. മാഫിയ സർക്കാർ ആണ് കേരളം ഭരിക്കുന്നത്.