കെ-റെയില്‍ ബദലിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് കെ സുരേന്ദ്രന്‍

പാലക്കാട്: ഇ ശ്രീധരന്‍ നിര്‍ദ്ദേശിച്ച കെ റെയില്‍ ബദലിന് ബിജെപി എല്ലാ പിന്തുണയും നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതിനു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാരും പരിശ്രമിക്കേണ്ടത്. നടപ്പിലാക്കാന്‍ കഴിയാത്ത കെ റെയിലിന് വേണ്ടി വാശി പിടിക്കരുത്, നടപ്പിലാക്കാന്‍ കഴിയുന്ന വികസനമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് സര്‍ക്കാര്‍ മെട്രോമാനെ സമീപിച്ച് പുതിയ പദ്ധതി വേണമെന്ന ആവശ്യം ഉന്നയിച്ചതെന്നും സുരേന്ദ്രന്‍ ഇന്ന് കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് 2016 ല്‍ സമര്‍പ്പിച്ചതല്ലെന്ന് ഇ ശ്രീധരനും വ്യക്തമാക്കി. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ നിലവിലെ പ്രായം അനുവദിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ തയ്യാറാണ്. കേരളത്തില്‍ എന്തു വികസനം വരുകയാണെങ്കിലും അതിനൊപ്പം താനുണ്ടാകുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി. ഇ ശ്രീധരനെ പാലക്കാട്ടെ വീട്ടിലെത്തി ഇന്ന് കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.

 

Leave a Reply

Your email address will not be published. Required fields are marked *