കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. തൃശൂര്‍ കുന്നംകുളത്താണ് ബസ് അപകടമുണ്ടാക്കിയത്. തമിഴ്നാട് സ്വദേശി പരസ്വാമിയാണ് അപകടത്തില്‍ മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. തൃശൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടമുണ്ടാക്കിയത്. റോഡ് മുറിച്ചുകടക്കുന്നിതിനിടെയാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ബസ് അപകടശേഷം നിര്‍ത്താതെ പോയി.ഏപ്രില്‍ 11 മുഖ്യമന്ത്രി പിണറായി വിജയന് ഫ്ളാഗ് ഓഫ് ചെയ്ത് സര്‍വീസ് ആരംഭിച്ചത് മുതല്‍ കെ സിഫ്റ്റ് അപകടങ്ങളുടെ പേരില്‍ വിവാദമുണ്ടാക്കിയിരുന്നു. ഉദ്ഘാടന ശേഷം നാല് തവണയായിരുന്നു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് അപകടത്തില്‍ പെട്ടത്. ആദ്യം അട്ടിമറികള്‍ സംശയിച്ചുരുന്നുവെങ്കിലും പിന്നീട് ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അപകടം സംഭവിച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലില്‍ നടപടിയെടുത്തിരുന്നു.