പേടിപ്പിക്കാന്‍ നോക്കണ്ട ; കരിങ്കൊടി കാണിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകനോട് കടകംപളളി

സ്വപ്ന സുരേഷ് നടത്തിയ ആരോപണത്തില്‍ കടകംപളളി സുരേന്ദ്രനെതിരെ പ്രതിഷേധിക്കാന്‍ കരിങ്കൊടി കാണിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വാഹനം നിര്‍ത്തി ഇറങ്ങി കടകംപള്ളി സുരേന്ദ്രന്. തിരുവനന്തപുരം പൗഡികോണത്ത് വെച്ചായിരുന്നു സംഭവം. കടകംപളളിയുടെ വാഹനത്തിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഉടന്‍ തന്നെ എംഎല്‍എ കാര്‍ നിര്‍ത്തി വാഹനത്തില്‍ നിന്ന് ഇറങ്ങി ബിജെപി പ്രവര്‍ത്തകരെ കണ്ടു . പൊലീസിന്റെ ആവശ്യം ഇല്ലെന്നും തന്നെ അവര്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കട്ടെയെന്നുമായിരുന്നു എംഎല്‍എയുടെ പ്രതികരണം. പിന്നീട് ബിജെപി പ്രവര്‍ത്തകരെ അടുത്തേക്ക് വിളിച്ചായിരുന്നു എംഎല്‍എയുടെ പ്രതികരണം.
‘നിങ്ങള്‍ പ്രതിഷേധിച്ചോ. ആരോപണം എങ്ങനെ നേരിടണമെന്ന് എനിക്കറിയാം. ഇതെല്ലാം രാഷ്ട്രീയമാണ്. ഞാന്‍ ജനങ്ങളുടെ കൂടെ കാണും. പൊലീസിന്റെ സഹായമൊന്നും എനിക്ക് വേണ്ടാ. ഈ നാട്ടില്‍ എനിക്ക് അതിന്റെ ആവശ്യമില്ല. ഞാന്‍ ഈ ജംഗ്ഷനില്‍ ഇരിക്കും. ഈ നാട്ടുകാരോട് എനിക്ക് പറയാനുണ്ട്. അങ്ങനെ പേടിപ്പിക്കാന്‍ നോക്കണ്ടാ’, കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.