തിരുവനന്തപുരം കഠിനംകുളത്ത് മൂന്ന് പേര്‍ പൊളളലേറ്റ് മരിച്ച സംഭവം; പലിശക്കാരുടെ ശല്ല്യം കാരണമുളള കൂട്ട ആത്മഹത്യയെന്ന് പോലീസ്

കഠിനകുളത്ത് ഒരു വീട്ടിലെ മൂന്ന് പേര്‍ പൊളളലേറ്റ് മരിച്ച സംഭവം കൂട്ട ആത്മഹത്യ എന്ന് പൊലീസ്. ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി. പലിശക്കാരുടെ ശല്യമാണ് ആത്മഹത്യക്ക് കാരണം. കടം വാങ്ങിയ പണം കൊടുക്കാനുളളവരുടെ പേര് വിവരങ്ങളും ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. പടിഞ്ഞാറ്റുമുക്ക് സ്വദേശി രമേശന്‍ (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരാണ് മരിച്ചത്.
മരിച്ച രമേശന്‍ പലരില്‍ നിന്നായി പലിശക്ക് പണം കടം വാങ്ങിയിരുന്നു. വീടും സ്ഥലവും വിറ്റ് കടം തീര്‍ക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ലോണെടുത്ത് കടം വീട്ടാനുള്ള ശ്രമവും പരാജയപ്പെട്ടു. പലിശക്കാര്‍ വീടും സ്ഥലവും ഈട് കാണിച്ച് കേസിന് പോയി. ഇതിന് പിന്നാലെ ഇന്നലെ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ രമേശനും ഭാര്യയും മകളും ആത്മഹത്യ ചെയ്യുകയായിരുന്നു.
(ആത്മഹത്യയല്ല ഒന്നിനും പരിഹാരമല്ല, അത്തരം ചിന്തയുണ്ടായാല്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, 1056 എന്ന നമ്പരില്‍ വിളിക്കൂ)