നികുതി വെട്ടിപ്പ് കേസില്‍ കൈരളി ടിഎംടി കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് അറസ്റ്റിലായി. കൈരളി ടിഎംടി ബോര്‍സ് കമ്പനി വ്യാജബില്‍ ഉണ്ടാക്കി കോടികളുടെ നികുതി തട്ടിപ്പ് നടത്തിയെന്നതാണ് കേസ്.
മാസങ്ങളോളം കമ്പനിയെ നിരീക്ഷിച്ചശേഷമാണ് അറസ്റ്റെന്ന്
ഡിജിജിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 85 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതെങ്കിലും നൂറ് കോടി കടക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. 125 വര്‍ഷത്തിലേറെ നീണ്ട പാരമ്പര്യമുളള കമ്പനിയാണ് കൈരളി ടി.എം.ടി സൂപ്പര്‍ താരം മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസിഡറാക്കി പ്രമുഖ മാധ്യമങ്ങളില്‍ ധാരാളം പരസ്യം നല്‍കുന്ന സ്ഥാപനമാണ് കൈരളി ടിഎംടി.