മുസ്ളിം ലീഗ് വിട്ട കലാപ്രേമി ബഷീര്‍ സിപിഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം: യൂസഫലിയുടെ തലസ്ഥാനത്തെ വിശ്വസ്തനും മുസ്ളിം ലീഗ് നേതൃത്വത്തിന്റെ ഒറ്റ തോഴനുമായ കലാപ്രേമി ബഷീര്‍ ലീഗ് രാഷ്ട്രീയം വിട്ട് സിപി എമ്മില്‍ ചേര്‍ന്നു. കാട്ടായിക്കോണം വി.ശ്രീധര്‍ സ്മാരക ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കലാപ്രേമി ബഷീറിന് സ്വീകരണവും അംഗത്വവും നല്‍കി. പ്രവാസി ലീഗിന്റെ ജനാധിപത്യവിരുദ്ധ നിലപാടിലും പ്രവാസി ക്ഷേമവിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് പ്രവാസി ലീഗ് നേതാക്കള്‍ കൂട്ടമായി രാജിവച്ച് പ്രവാസി ക്ഷേമത്തിനായി മുന്‍നിരയില്‍ പ്രയത്നിക്കുന്ന കേരള പ്രവാസി സംഘത്തില്‍ അംഗങ്ങള്‍ ആയി.
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം,ദുബായ് കെ.എം.സി.സി. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ,മുസ്ലിം ലീഗ് ആഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, മുസ്ലിം ലീഗ് ചിറയിന്‍കീഴ് നിയമസഭാ മണ്ഡലം സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിരുന്ന ആര്‍ നൗഷാദ്, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി കലാപ്രേമി ബഷീര്‍,പ്രവാസി ലീഗ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എ അബ്ദുള്‍ കരീം,തിരുവനന്തപുരം ജില്ല ജോയിന്റ് സെക്രട്ടറിമാരായ എസ് കമാലുദ്ദീന്‍,ആര്‍ എ രതീഷ് കുമാര്‍,തിരുവനന്തപുരം ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ പി സി നിതിന്‍,തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ ലത്തീഫ്, എസ് ഷംനാദ് ,പ്രവാസി ലീഗ് അംഗങ്ങളായ എ.സുലൈമാന്‍, എസ്.എം.സബിന്‍, അജ്മല്‍ ഭായ്, കബീര്‍, നൗഷാദ് കബീര്‍, മജീദ് ശാസ്തവട്ടം, മുഹമ്മദ് മുട്ടപ്പലം, സലാഹുദ്ധീന്‍, ഷാഫി.എ.ആര്‍ എന്നിവരാണ് കേരള പ്രവാസി സംഘത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെത്തിയത്.
പ്രവാസി സംഘം ജില്ല പ്രസിഡന്റ് നാസര്‍ പൂവച്ചല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ല സെക്രട്ടറി ബി എല്‍ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. യോഗം സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. വി ജോയ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. അബ്ദുള്‍ഖാദര്‍, പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാടും അഭിവാദ്യം ചെയ്ത് സംസാരിച്ചു.പ്രവാസി ലീഗിന്റെ മുന്‍നിര നേതാക്കളായിരുന്ന കലാപ്രേമി ബഷീര്‍,ആര്‍ നൗഷാദ് എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *