ശബരിമല പ്രവേശനത്തിലൂടെ ശ്രദ്ധനേടിയ കനകദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

ശബരിമല പ്രവേശനത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ സാമൂഹിക പ്രവര്‍ത്തക കനകദുര്‍ഗയും മനുഷ്യാവകാശ പ്രവര്ത്തകന് വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും ഇന്ന് വിവാഹം റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
ഭാര്യ ഭര്‍തൃ ബന്ധം എന്നതിലുപരി പരസ്പരം സഖാക്കളായി ഒരുമിച്ച് ജീവിക്കുമെന്ന് അറിയിച്ചു. രണ്ട് പേരും ഒറ്റയ്ക്കായിരുന്നു ജീവിച്ചിരുന്നത്. വിവാഹിതരായെങ്കിലും ഒരാള്‍ ഒരാള്‍ക്ക് മുകളിലെന്ന ചിന്തയില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ അവരും തന്റേത് താനും തുടരുമെന്നും വിളയോടി ശിവന്‍കുട്ടി പറഞ്ഞു. വിളയോടി ശിവന്‍കുട്ടിയുടെ യഥാര്‍ത്ഥ ജീവിത കഥ ആസ്പദമാക്കി നിര്‍മ്മിച്ച പട എന്ന സിനിമ ശ്രദ്ധനേടിയിരുന്നു. ബിന്ദു അമ്മിണിക്കൊപ്പമായിരുന്നു സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കനകദുര്‍ഗ ശബരിമല ദര്‍ശനം നടത്തിയത്.