സി പി ഐ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും കാനം രാജേന്ദ്രന്

സി പി ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രന്. ഇത് മൂന്നാം തവണയാണ് കാനം സെക്രട്ടറിയാകുന്നത്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ സമവായത്തിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.
മുമ്പെങ്ങുമില്ലാത്ത വിധം വിഭാഗീയത പാര്‍ട്ടിയെ പിടിച്ചുകുലുക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ പാര്‍ട്ടി സംസ്ഥാന സമ്മേളനം നടന്നത്. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പ്രായപരിധി സംബന്ധിച്ച വിവാദങ്ങള്‍ പാര്‍ട്ടിയില്‍ മുറുകിയിരുന്നു. 75 എന്ന പ്രായപരിധി സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ബാധകമാക്കുന്നതിനെതിരെ 75 പിന്നിട്ട നേതാക്കളായ കെ ഇ ഇസ്മായിലും സി ദിവാകരനും പരസ്യമായി രംഗത്തെത്തിയിരുന്നു. നെയ്യാറ്റിന്‍കരയിലെ പാര്‍ട്ടി കൊടിമര ജാഥാ ചടങ്ങ് ഇരു നേതാക്കളും ബഹിഷ്കരിച്ചത് പ്രശ്നം കൂടുതല്‍ രൂക്ഷമായ തലത്തിലേക്കെത്തിച്ചു.