സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കണ്ണൂര്‍ വി.സി, കോടതിയെ സമീപിച്ചേക്കും

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം റദ്ദ് ചെയ്ത ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാന്‍ കണ്ണൂര്‍ വിസിയുടെ തീരുമാനം. സര്‍വ്വകലാശാല ചട്ടപ്രകാരം സിന്റിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്ന് വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി.

സര്‍വ്വകലാശാല അധികൃതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടില്ല. കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ മറ്റന്നാള്‍ സ്വീകരിക്കും. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ക്രമക്കേടില്ല എന്നതില്‍ ഉറച്ച് നില്‍ക്കുന്നെന്നും വിസി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *