കാന്താരായിലെ വരാഹരൂപം പകര്‍പ്പവകാശ ലംഘനം പൃഥ്വിരാജിനെ ചോദ്യം ചെയ്യും

കാന്താര സിനിമയിലെ വരാഹാരൂപം ഗണത്തിൽ പകർപ്പവകാശം ലംഘിച്ചാണ് ലംഘിച്ചെന്ന കേസിൽ നടൻ പൃഥ്വിരാജിനെയും ചോദ്യം ചെയ്യും. മാതൃഭൂമി നൽകിയ കേസിൽ പൃഥ്വിരാജ് ഉൾപ്പെടെ കാന്താരയുടെ കേരളത്തിലെ വിതരണക്കാരും പ്രതികളാണ്. അതിനാൽ പൃഥ്വിരാജിനെയും ഉടനെ ചോദ്യംചെയ്യും. സംഗീതസംവിധായകൻ അജനീഷ് ലോക്‌നാഥിനെ ഉടൻ ചോദ്യംചെയ്യും.
മാതൃഭൂമിയുടെ വിനോദ ചാനലായ കപ്പ ടി.വി.ക്കുവേണ്ടി തൈക്കുടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ നവരസം എന്ന ഗാനത്തിന്റെ പകർപ്പാണ് ‘വരാഹരൂപം’ എന്നാണ് കേസ്. മാതൃഭൂമി ക്കാണ് നവരസത്തിന്റെ പകർപ്പവകാശം. ‘അതിനാൽ സ്ഥാപനത്തിന്റെ പരാതിയിലാണ് കോഴിക്കോട് ടൗൺപോലീസ് കേസ് രജിസ്റ്റർചെയ്തത്.
കേസിൽ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ ചോദ്യംചെയ്യൽ പൂർത്തിയായി. ഋഷഭ് ഷെട്ടി, നിർമാതാവ് വിജയ് കിരഗന്ദൂർ എന്നിവരെയാണ് കോഴിക്കോട് ടൗൺപോലീസ് രണ്ടുദിവസമായി ചോദ്യംചെയ്തത്.