കരൂര്‍ ദുരന്തം: ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

കരൂര്‍ ദുരന്തത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി.തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയത്. അതിനിടെ ദുരന്തം ഹൈക്കോടതി നേരിട്ട് അന്വേഷിക്കണ എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ ടിവികെ അപ്പീല്‍ നല്‍കി. സിസിടിവിയും രേഖകളും സംരക്ഷിക്കണമെന്ന് ടിവികെ ആവശ്യപ്പെട്ടു.

കരൂര്‍ അപകടത്തില്‍ മരണസംഖ്യ 39 ആയി. 38 പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പന്ത്രണ്ട് പുരുഷന്മാര്‍, പതിനാറ് സ്ത്രീകള്‍, അഞ്ച് ആണ്‍കുട്ടികള്‍, അഞ്ച് പെണ്‍കുട്ടികള്‍ എന്നിവരാണ് മരിച്ചത്.

പരിക്കേറ്റവര്‍ കരൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകന്‍ അടക്കമുള്ളവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കരൂര്‍ ടൗണ്‍ പൊലീസിന്റേതാണ് നടപടി. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നടന്‍ വിജയ്ക്കെതിരെയും കേസെടുക്കും.