ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ശ്രീലങ്ക മത്സരം കാണാന്‍ ഒഴിഞ്ഞ ഗാലറികള്‍, ആകെ വിറ്റത് ഏഴായിരത്തില്‍ താഴെ ടിക്കറ്റുകള്‍ മാത്രം

ശ്രീലങ്കയ്‌ക്കെതിരെയാ ഇന്ത്യയുടെ സൂപ്പര്‍ വിജയത്തിന് കൈയടിക്കാന്‍ ഗാലറിയില്‍ ആരാധകരില്ലായിരുന്നു. നാല്പതിനായിരം പേരിലധികം ഉള്‍ക്കൊളളാന്‍ പറ്റുന്ന സ്റ്റേഡിയത്തില്‍ കസേരകള്‍ ഭൂരിഭാഗവും ഒഴിഞ്ഞുകിടന്നു. ആകെ വിറ്റത് ഏഴായിരത്തില്‍ താഴെ ടിക്കറ്റുകള്‍ മാത്രം. കോപ്ലിമെന്റ് ടിക്കറ്റ് വാങ്ങിവന്നവരായിരുന്നു കളി കാണാന്‍ എത്തിയവരില്‍ ഭൂരിഭാഗവും. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കുറയ്ക്കാതെയുളള കെസിഎയുടെ നിലപാടാണ് സാധാരണക്കാരായ ക്രിക്കറ്റ് പ്രേമികളെ മത്സരത്തില്‍ നിന്ന് അകറ്റിയത്. മന്ത്രി അബ്ദുറഹ്‌മാന്റെ അനവസരത്തിലുളള വാക്കുകളും ടിക്കറ്റ് വില്പനയില്‍ വന്‍ തിരിച്ചടിയായി. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ട എന്ന മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചത് മത്സരത്തിനെതിരെ സോഷ്യല്‍ മീഡിയില്‍ വന്‍ ഹേറ്റ് ക്യാമ്പയിനുകളാണ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *