കാട്ടാക്കട കെഎസ്ആര്‍ടിസി മര്‍ദ്ദനത്തില്‍ ആദ്യ അറസ്റ്റ്, സെക്യൂരിറ്റിയെ അറസ്റ്റ് ചെയ്തത് ഷാഡോ സംഘം

കണ്‍സെഷന്‍ പുതുക്കാനെത്തിയ പിതാവിനെ മകളുടെ മുന്നില്‍വെച്ച് മര്‍ദ്ദിച്ച കേസില്‍ ആദ്യ അറസ്റ്റ് . സുരക്ഷാ ജീവനക്കാരനായ സുരേഷ് കുമാര്‍ ആണ് അറസ്റ്റിലായത്. കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡോ സംഘം തിരുമലയില്‍ നിന്നാണ് സുരേഷിനെ പിടികൂടിയത്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി വിവാദമായിരുന്നു.
ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52), മിലന്‍ ഡോറിച്ച് (45), അനില്‍കുമാര്‍ (49) കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ വര്‍ക്ക് ഷോപ്പ് ജീവനകാരനായ സുരേഷ് കുമാര്‍, അജികുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ് ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.വിഷ്ണു ഇന്നലെ തളളിയിരുന്നു.