കാവ്യ നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യംചെയ്യലിന് ഹാജരാകേണ്ട സ്ഥലം കാവ്യക്ക് തീരുമാനിക്കാമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഹാജരാകാനുളള അസൗകര്യം അറിയിച്ച് കാവ്യ ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടി നല്‍കി. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ആലുവയിലെ വീട്ടില്‍ ചോദ്യം ചെയ്യാമെന്ന് കാവ്യ മറുപടി നോട്ടീസില്‍ അറിയിച്ചു. കാവ്യ ഇപ്പോള്‍ ചെന്നൈയിലാണുളളത്.

കാവ്യയെയും സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് ഉദ്ദേശിച്ചിരുന്നത്്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റല്‍ തെളിവുകളിലും വ്യക്തത നേടാനാണ് ചോദ്യം ചെയ്യല്‍. കേസിലെ ഗൂഡാലോചനയില്‍ കാവ്യയുടെ പങ്കുണ്ടെന്ന തരത്തിലുളള ശബ്ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *