ശക്തമായ എതിര്‍പ്പുമായി തൊഴിലാളി സംഘടനകളും ബോര്‍ഡ് അംഗങ്ങളും
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ കേരഫെഡില്‍ റിട്ടേര്‍ഡ് ആകാന്‍ മൂന്നുമാസം മാത്രം ഉള്ള ഉദ്യോഗസ്ഥനെ എം ഡി ആക്കാനുള്ള നീക്കം തൊഴിലാളി സംഘടനകളുടെ ബോര്‍ഡ് അംഗങ്ങളുടേയും എതിര്‍പ്പു മൂലം മരവിപ്പിച്ചേക്കും.
കേരഫെഡ് എംഡി ആകാന്‍ വേണ്ട മിനിമം മിനിമം യോഗ്യത ദീര്‍ഘകാലം ഭരണപരിചയവും മാനേജ്‌മെന്റില്‍ ബിരുദാന്തര ബിരുദവും എം.ബി.എ അടക്കമുള്ള യോഗ്യതയും ആണ്.
എന്നാല്‍ ടൈപ്പിസ്റ്റ് ആയിരുന്ന ഉദ്യോഗസ്ഥനെ പിന്‍വാതിലിലൂടെ എംഡി ആക്കാനുള്ള ശ്രമത്തില്‍ തൊഴിലാളി സംഘടനകള്‍ എതിര്‍പ്പ് രേഖപ്പെടുത്തി. വേണ്ടത്ര യോഗ്യത ഇല്ലാത്തയാള്‍ വന്നാല്‍ സ്ഥാപനം തകര്‍ന്നേക്കുമെന്നാണ് തൊഴിലാളികളുടെ ആശങ്ക.
കേരഫെഡില്‍ കോടികളുടെ പര്‍ച്ചേയ്‌സ് ആണ് വര്‍ഷം തോറും നടക്കുന്നത്. കൊപ്രയാണ് വാങ്ങി ആട്ടി എണ്ണയാക്കി വിപണിയില്‍ എത്തിക്കുന്നതിനാല്‍ കൊപ്ര ലോബിയുടെ സമാന്തര പ്രവര്‍ത്തനം നടക്കുന്ന സ്ഥലവും കൂടിയാണ് കേരഫെഡ്.
ഈ ഉദ്യോഗസ്ഥന്‍ കൊപ്ര ലോബിയുടെ ബിനാമിയാണെന്നാണ് ആരോപണം. ഭരണകക്ഷി തൊഴിലാളി സംഘടനകള്‍ അടക്കം ഈ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വരികയും തീരുമാനം മരവിപ്പിക്കണന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.