കേരഫെഡ് എം ഡിയായി ടൈപ്പിസ്റ്റിനെ നിയമിക്കാന്‍ നീക്കം ;പിന്നില്‍ കൊപ്ര ലോബി

തിരുവനന്തപുരം :കേരഫെഡ് എംഡിയായി ടൈപ്പിസ്റ്റിനെ നിയമിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം .വിരമിക്കാന്‍ മൂന്നുമാസം മാത്രം ഉള്ള ഉദ്യോഗസ്ഥനെയാണ്എംഡിയായി നിയമിക്കാന്‍ നീക്കം നടത്തുന്നത്. ഇതിന് പിന്നില്‍ തമിഴ്‌നാട്ടിലെ വ്യാജ കൊപ്ര ലോബിയാണ്.

താല്‍ക്കാലികനിയമത്തിലൂടെ ടൈപ്പിസ്റ്റായി കേരഫെഡില്‍ പ്രവേശിച്ച ഈ ഉദ്യോഗസ്ഥന്‍ പിന്‍വാതിലിലൂടെ സ്ഥിരനിയമനം നേടിയിരുന്നു .വേണ്ടത്ര യോഗ്യത ഇല്ലാത്ത ഈ ഉദ്യോഗസ്ഥന്‍ ഓണ്‍ലൈന്‍ വഴി തട്ടിക്കൂട്ട് യൂണിവേഴ്‌സിറ്റികളില്‍ നിന്ന്
ബിരുദങ്ങള്‍ നേടിയതായി ഒരു വിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു. ഈ
ബിരുദങ്ങള്‍ഉപയോഗിച്ചാണ് എംഡി സ്ഥാനത്തേക്ക് നിയമിക്കണംമെന്ന് ആവശ്യപ്പെട് സര്‍ക്കാരിനെ സമീപിച്ചത്. കേരഫെഡ് നിയന്ത്രിക്കുന്ന കൊപ്രലോബിയുടെ പിന്തുണയാണ് ഈ ഉദ്യോഗസ്ഥന്
പിന്നില്‍.

കേരഫെഡ് ഒരു വര്‍ഷം ഏകദേശം 1200 കോടി രൂപയുടെ കൊപ്രവ്യാപാരമാണ് നടത്തുണ്ട്.കേരഫെഡ് എംഡി നിയമനം ഒരു വര്‍ഷത്തേക്കാണ്. മൂന്നുമാസം മാത്രമുള്ള ഈ ഉദ്യോഗസ്ഥനെ നിയമിച്ചാല്‍ ഒരു കൊല്ലം വരെ ഇയാള്‍ക്ക് തുടരാവുന്നതാണ്. തുടര്‍ന്ന് എത്ര കാലം വരെയും നീട്ടിക്കൊണ്ടുപോകാന്‍ ഈ കൊപ്ര ലോബിക്ക് കഴിയും. അഴിമതിമുന്നില്‍ കണ്ടാണ് കൊപ്ര ലോബി ഈ ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ലക്ഷങ്ങള്‍ മുടക്കുന്നത്. ഇതിന് പിന്നില്‍ ഭരണ കക്ഷിയിലെ ഒരു പ്രമുഖ നേതാവിന്റെ പിന്തുണയും കരസ്ഥമാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *