ക്രിസ്മസിന് കേരളം കുടിച്ചത് 229.80 കോടിയുടെ മദ്യം

സംസ്ഥാനത്ത് ഈ വർഷം ക്രിസ്മസ് കാലത്ത് റെക്കോർഡ് മദ്യവിൽപ്പന. മൂന്നു ദിവസങ്ങളിൽ മലയാളികൾ കുടിച്ച് തീർത്തത് 229.80 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ വിൽപ്പന 215.49 കോടിയായിരുന്നു.

14 കോടിയിലധികം രൂപയ്ക്കുള്ള മദ്യമാണ് ഈ കൊല്ലം വിറ്റത്. ക്രിസ്മസ് ദിനത്തിൽ മാത്രം വിറ്റത് 89.52 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം ക്രിസ്മസ് ദിവസം 90.03 കോടിയുടെ മദ്യമാണ് വിറ്റത്.

കൊല്ലം ആണ് മുന്നിൽ. കൊല്ലത്തെ ആശ്രാമത്തെ ബിവറേജസ് ഔട്ട്ലറ്റിൽ 68.48 ലക്ഷം രൂപയുടെ മദ്യമാണ് ഈ ക്രിസ്മസ് കാലത്ത് വിറ്റഴിച്ചത്. 65.07 ലക്ഷം വിൽപനയുമായി തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലറ്റാണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്ലറ്റാണ്. ഇവിടെ 61.49 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റുപോയത്.

Leave a Reply

Your email address will not be published. Required fields are marked *