കേരള സര്‍ക്കാര്‍ ചരിത്രശിലകളെ പിഴുതെറിയുന്നു:ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം :കേരള സര്‍ക്കാര്‍ ചരിത്രശിലകളെ പിഴുതെറിയുന്നു സ്വാതന്ത്ര്യ സമര പൈതൃകവും കേരളീയ നവോത്ഥാന മൂല്യങ്ങളും അടങ്ങിയ ചരിത്ര ശിലകളെ പിഴുതെറിയാനാണ് കേരള സര്‍ക്കാര്‍ സാഹിത്യ അക്കാഡമിയിലൂടെ ശ്രമിക്കുന്നത്.

കേരള സമൂഹം പതിറ്റാണ്ടുകളായി അംഗീകരിച്ച ബോധേശ്വരന്റെ കേരള ഗാനത്തെ തമസ്‌ക്കരിക്കാനും അദ്ദേഹത്തെ അപമാനിക്കാനും എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോഴെന്ന പോലെ നേരത്തേ രണ്ടു തവണ ശ്രമിച്ചിരുന്നു.

ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ‘വന്ദേ മാതരം, രവീന്ദ്രനാഥ ടാഗോറിന്റെ ‘ജനഗണമന’ എന്നിവ പോലെ കേരളത്തില്‍ സ്വാതന്ത്ര്യ സമര കാലത്ത് ബോധേശ്വരന്റെ ‘കേരള ഗാനം, പ്രചുര പ്രചാരം നേടിയിരുന്നു. കേരളീയ നവോത്ഥാനത്തിന്റെ ഭാഗമായി വളര്‍ന്ന ഐക്യ കേരള പ്രസ്ഥാനത്തിന്റെ പ്രധാന യോഗങ്ങളിലെല്ലാം ബോധേശ്വരന്‍ തന്നെ കേരള ഗാനം ആലപിച്ചിരുന്നു.

1990 ല്‍ ഒരു പുതിയ കേരള ഗാനം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ബോധേശ്വരന്റെ മക്കളായ ഹൃദയകുമാരിയും സുഗതകുമാരിയും ശക്തമായി എതിര്‍ത്തു. കെ.പി.സി.സി സെക്രട്ടറിയായിരുന്ന ഞാനും അവരോടൊപ്പം ചേര്‍ന്നിരുന്നു. അന്ന് രോഗാവസ്ഥയിലായിരുന്ന ബോധേശ്വരനെ എ.കെ.ആന്റണിയോടൊപ്പം ഞാനും പോയി കണ്ടിരുന്നു.

1992-ല്‍ ഞാന്‍ പ്രസിഡണ്ടായി കേരള ദേശീയ വേദി രൂപീകരിച്ചപ്പോള്‍ സംഘടനയുടെ ഔദ്യോഗിക ഗാനമായി ബോധേശ്വരന്റെ കേരള ഗാനം അംഗീകരിച്ചു. ഇ.എം.എസ്, കെ.കരുണാകരന്‍, എ.കെ.ആന്റണി, ഇ.കെ.നായനാര്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ പങ്കെടുത്ത കേരള ദേശീയ വേദി സമ്മേളനങ്ങളില്‍ സുഗതകുമാരിയും പ്രശസ്ത ഗായകരായ എം.ജി.ശ്രീകുമാര്‍ , ജി വേണുഗോപാല്‍ എന്നിവരും ബോധേശ്വരന്റെ കേരള ഗാനം ആലപിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *