കേരളത്തിന്റെ പ്രഥമ കേരളജ്യോതി പുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ക്ക്, മമ്മൂട്ടിക്ക് കേരള പ്രഭ…കേരള ശ്രീ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു

പത്മാമാതൃകയില്‍ സംസ്ഥാനസര്‍ക്കാര്‍ ആരംഭിക്കുന്ന പ്രഥമ കേരള ജ്യോതി, കേരളപ്രഭ, കേരള ശ്രീ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്രസംഭാവനകള്‍ പരിഗണിച്ച് സമൂഹത്തിന്റെ വിവിധമേഖലയില്‍ നിന്ന് ഒരാള്‍ക്ക് കേരള ജ്യോതിയും, 2 പേര്‍ക്ക് കേരള പ്രഭയും അഞ്ച് പേര്‍ക്ക് കേരളശ്രീയും ലഭിക്കും. മലയാളത്തിന്റെ അഭിമാനം എം.ടി വാസുദേവന്‍ നായര്‍ക്കാണ് ഇത്തവണത്തെ കേരള ജ്യോതി പുരസ്‌കാരം.

പുരസ്‌കാര വിവരങ്ങള്‍ വിശദമായി ചുവടെ

കേരള ജ്യോതി
എം.ടി. വാസുദേവന്‍ നായര്‍ (സാഹിത്യം)

കേരള പ്രഭ
ഓംചേരി എന്‍.എന്‍. പിള്ള (കല, നാടകം, സാമൂഹ്യ സേവനം),
ടി. മാധവമേനോന്‍ (സിവില്‍ സര്‍വീസ്, സാമൂഹ്യ സേവനം)
മമ്മൂട്ടി(കല)

കേരള ശ്രീ
ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു) (ശാസ്ത്രം)
ഗോപിനാഥ് മുതുകാട് (സാമൂഹ്യ സേവനം, കല)
കാനായി കുഞ്ഞിരാമന്‍ (കല)
കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹ്യ സേവനം, വ്യവസായം)
എം.പി. പരമേശ്വരന്‍ (ശാസ്ത്രം, സാമൂഹ്യ സേവനം)
വൈക്കം വിജയലക്ഷ്മി (കല)

Leave a Reply

Your email address will not be published. Required fields are marked *