കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. രണ്ട് പേർക്കാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം. കഥാകൃത്ത് വൈശാഖനും പ്രൊഫസർ കെ.പി.ശങ്കരനും. അമ്പതിനായിരം രൂപയും രണ്ട് പവൻ തൂക്കം വരുന്ന സ്വർണ പതക്കവുമാണ് പുരസ്കാരം. 

മറ്റ് പുരസ്കാരങ്ങൾ..

കവിത: അൻവർ അലി (മെഹബൂബ് എക്സ്പ്രസ്)

നോവൽ (രണ്ട് പേർക്ക്): ഡോ. ആർ.രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ), വിനോയ് തോമസ് (പുറ്റ്)

ചെറുകഥ: ദേവദാസ് വി.എം. (വഴി കണ്ടുപിടിക്കുന്നവർ)

നാടകം: പ്രദീപ് മണ്ടൂർ (നമുക്ക് ജീവിതം പറയാം)

സാഹിത്യ വിമർശനം : എൻ.അജയകുമാർ (വാക്കിലെ നേരങ്ങൾ)

വൈജ്ഞാനിക സാഹിത്യം : ഡോ. ഗോപകുമാർ ചോലയിൽ (കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും)

ജീവചരിത്രം/ആത്മകഥ : പ്രൊ. ടി.ജെ.ജോസഫ് (അറ്റുപോകാത്ത ഓർമ്മകൾ), എം.കുഞ്ഞാമൻ (എതിര്)

യാത്രാവിവരണം: വേണു (നഗ്നരും നരഭോജികളും)

ബാലസാഹിത്യം : രഘുനാഥ് പലേരി (അവർ മൂവരും ഒരു മഴവില്ലും)

ഹാസ സാഹിത്യം : ആൻ പാലി (അ ഫോർ അന്നാമ്മ)

സമഗ്ര സംഭാവനാ പുരസ്കാരം (ആറ് പേർക്ക്) : ഡോ: കെ.ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്ണൻകുട്ടി, കെ.എ.ജയശീലൻ

2018ലെ വിലാസിനി പുരസ്കാരം : ഇ.വി.രാമകൃഷ്ണൻ (മലയാള നോവലിന്റെ ദേശ കാലങ്ങൾ)

Leave a Reply

Your email address will not be published. Required fields are marked *