സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന് മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്

ചാക്കോച്ചനും അലന്‍സിയറിനും പ്രത്യേക പരാമര്‍ശം
തിരുവനന്തപുരം: അന്‍പത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് നടന് മമ്മൂട്ടി കരസ്ഥമാക്കി. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ ജെയിംസായും സുന്ദരമായും പകര്‍ന്നാടിയതിനാണ് പുരസ്കാരം ലഭിച്ചത്. എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടുന്നത്. രേഖ എന്ന സിനിമയിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത് .അറിയിപ്പ് സംവിധാനം ചെയ്ത മഹേഷ് നാരായണനാണ് മികച്ച സംവിധായകന് .ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബനും, അപ്പന് എന്ന ചിത്രത്തിലെ പ്രകടനത്തിന് അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശം നേടി. നന്‍പകല്‍ നേരത്ത് മയക്കം ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.ബംഗാളി ചലച്ചിത്രകാരന് ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള അന്തിമജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.