സംസ്ഥാനം കടുത്ത ചൂടില്‍ വെന്തുരുകുന്നു. സംസ്ഥാനത്തെ താപസൂചിക പുറത്തുവിട്ടു. സംസ്ഥാനത്ത് ആറ് ജില്ലകളില്‍ സൂര്യാഘാത സാധ്യതയുണ്ടെന്ന് താപസൂചിക വ്യക്തമാക്കുന്നു. കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത മുന്നറിയിപ്പ് നല്‍കിയരിക്കുന്നത്. കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ചൂട് അപകടരമാം വിധം വര്‍ധിക്കുമെന്നും ദുരന്തനിവാരണ വകുപ്പ് പുറത്തുവിട്ട താപസൂചിക വ്യക്തമാക്കുന്നു.അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പവും സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക . അനുഭവഭേദ്യമാകുന്ന ചൂടിനെ സൂചിപ്പിക്കാന്‍ പല വികസിത രാഷ്ട്രങ്ങളും താപസൂചിക ഉപയോഗിച്ച് വരുന്നു. ഒരു തീരദേശ സംസ്ഥാനമായ കേരളത്തിന്റെ അന്തരീക്ഷ ആര്‍ദ്രത പൊതുവെ കൂടുതലായിരിക്കും. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോള്‍ ചൂട് മൂലമുള്ള അസ്വസ്ഥതകളും വര്‍ദ്ധിക്കുന്നു.