തിരുവനന്തപുരം : ഏപ്രിൽ 21മുതൽ 23 വരെ ഹരിയാനയില്‍ നടക്കുന്ന ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള യൂണിവേഴ്സിറ്റി വിമന്‍സ് സ്ക്വാഷ് ടീം തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു. യാത്ര തിരിക്കുന്നതിന് മുന്‍പ് ടീം അംഗങ്ങള്‍ യൂണിവേഴ്സിറ്റി സ്പോർട്സ് ഡയറക്ടർ ഡോ.റസിയയെ സന്ദര്‍ശിച്ചു. നീരജ (ക്യാപ്റ്റൻ) , അഞ്ജു, ശിവരഞ്ജിനി (വിമൻസ് കോളേജ് തിരുവനന്തപുരം) , രേഷ്മ, മേഘ പ്രേം (ഓള് സെയന്റ്സ് കേളേജ് തുമ്പ), എന്നിവരാണ് ടീം അംഗങ്ങള്‍. ഹരിയാനയിലെ മഹർഷി മാർഖണ്ടേയ യൂണിവേഴ്സിറ്റിയിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.