ഒടുവില്‍ ഗവര്‍ണര്‍ക്ക് വഴങ്ങി കേരള സര്‍വകലാശാല; 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി നോട്ടീസ്

ഒടുവില്‍ ഗവര്‍ണറുടെ നടപടിക്ക് വഴങ്ങി കേരള സര്‍വകലാശാല. 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി നോട്ടീസ് അയച്ചു. അടുത്ത സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ നല്‍കിയ അനുമതിയും റദ്ദാക്കിയിട്ടുണ്ട്.

സെനറ്റിലെ 15 അംഗങ്ങളെ പിന്‍വലിച്ചു കൊണ്ട് ഗവര്‍ണര്‍ ഇന്നലെ ഉത്തരവിറക്കിയിരുന്നു. സര്‍വകലാശാല ഉത്തരവിറക്കാന്‍ തയാറാകാത്തതോടെയാണ് ഗവര്‍ണര്‍ നേരിട്ട് നടപടി സ്വീകരിച്ചത്. ഇന്നലെ വൈകിട്ടോടെ ഉത്തരവിറക്കാന്‍ ഗവര്‍ണര്‍ നല്‍കിയ അന്ത്യശാസനം വൈസ് ചാന്‍സലര്‍ തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *