കിളിമാനൂർ കൊലക്കേസ്. എല്ലാ പ്രതികളെയും വെറുതെ വിട്ടു

തിരുവനന്തപുരം :ഡി. വൈ. എഫ്. ഐ കിളിമാനൂർ പ്രാദേശിക നേതാവും സി. ഐ . ടി. യു കിളിമാനൂർ യൂണിറ്റ് കൺവീനറും ആയിരുന്ന, കിളിമാനൂർ പഴയകുന്നുമ്മൽ മാത്തയിൽ രമ്യ ഭവനത്തിൽ രതീഷിനെ കൊലപ്പെടുത്തി എന്നാരോപിച്ചു കിളിമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ പഴയാകുന്നമ്മൽ വില്ലേജിൽ അധീന ഭവനിൽ രാജേന്ദ്രകുറുപ്പ് മകൻ ഷഹൻഷാ എന്നു വിളിക്കുന്ന രാഹുൽ, വെള്ളല്ലൂർ വില്ലേജിൽ സുജി ഭവനം വീട്ടിൽ സുകുമാരൻ മകൻ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന സുരാജ് , വെള്ളല്ലൂർ വില്ലേജിൽ ജലജ മന്ദിരത്തിൽ അപ്പു മകൻ തങ്കപുത്രൻ എന്നു വിളിക്കുന്ന മോഹനൻ, അഞ്ചൽ വില്ലേജിൽ ഇടമുളക്കൽ ദേശത്തിൽ കാര്യാടൻ ഹൗസിൽ ദാമോദരൻ മകൻ ബൈജു, ചൂണ്ടി ഈസ്റ് വില്ലേജിൽ ഇടതല പഞ്ചായത്തിൽ നെടുവാങ്കൽ വീട്ടിൽ ശശി മകൻ വിനോദ് എന്നിവരെ വെറുതെ വിട്ടു.തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൻ മോഹൻ വിധി പ്രസ്താവിച്ചത്.
2010 മെയ്-7ആം തീയതി രാത്രി 9.30 മണിക്ക് യാത്രക്കാരെ ഇറക്കിയ ശേഷം സ്വന്തം ഓട്ടോറിക്ഷയുമായി കിളിമാനൂർ ഓട്ടോറിക്ഷാസ്റ്റാൻഡിലേക്ക് മടങ്ങി വരുമ്പോൾ,കിളിമാനൂർ പോലീസ് സ്റ്റേഷനു സമീപമുള്ള റോഡിൽ വച്ചു, മോട്ടോർ സൈക്കിളിൽ കൃത്യസ്ഥലത്തു കാത്തു നിൽക്കുകയായിരുന്ന ഒന്നു മുതൽ മൂന്നു വരെ പ്രതികൾ രതീഷിനെ തടഞ്ഞു നിറുത്തി വാളും കത്തിയും ഉപയോഗിച്ചു വെട്ടിയും കുത്തിയും ആക്രമണം നടത്തുകയും പ്രാണരക്ഷാത്രം സമീപത്തെ വയൽ ചതുപ്പിലേക്കു ചാടി ഓടിയ രതീഷിനെ പിന്തുടർന്നു വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു പ്രോസീക്യൂഷൻ ആരോപണം.പ്രതികൾക്ക് രതീഷിനോടുള്ള മുൻ വിരോധമാണ് ആക്രമണത്തിന് കാരണം.
കൊലയ്ക്ക് മുൻപ് പലസ്ഥലങ്ങളിൽ ആയി ഗൂഡാലോചന നടന്നുവെന്നും ആയുധങ്ങളും മറ്റും വാങ്ങികൂട്ടിയെന്നും കൊലക്ക് ശേഷം പ്രതികൾ അതു ഒളിപ്പിച്ചുവച്ചു വെന്നും കുറ്റപത്രത്തിൽ ആരോപണം ഉണ്ടായിരുന്നു.ഇരുട്ടിൽ ലക്ഷ്യം തെറ്റി ആയുധങ്ങളിൽ നിന്നും പ്രതികൾക്ക് പരുക്ക് പറ്റിയിരുന്നു എന്നും അവർ കോതമംഗലത്തു ആശുപത്രിയിൽ ഒളിവിൽ കഴിയവേ വ്യാജപേരിലും വിലാസത്തിലും ചികിത്സയ്ക്കു വിധേയരായി എന്നും കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.മുൻപും ഇതേ പ്രതികൾ രതീഷിനെ കൊലപ്പെടുത്താൻ തയ്യാർ എടുത്തു രാത്രി കാത്തു കിടന്നു എങ്കിലും അന്നൊന്നും ആക്രമണം നടത്താൻ കഴിയാതെ വന്നതിനെ തുടർന്ന് അന്നു കൊലയ്ക്ക് തിരഞ്ഞെടുക്കുകയായിരുന്നു എന്നായിരുന്നു ആരോപണം. ആറ്റിങ്ങൽ ഡിവൈഎസ്പി
അന്വേഷണം നടത്തി 151 സാക്ഷികളെ ഉൾപ്പെടുത്തി പ്രതികൾക്കെതിരെകുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ 99 സാക്ഷിക്കളെ വിസ്തരിച്ചു. അക്കാലത്തെ ആറ്റിങ്ങൽ ഒന്നാം ക്ലാസ്സ് മാജിസ്ട്രേറ്റ്, ചിറയിൻകീഴ് താലൂക് ആശുപത്രിയിലെ ഡോക്ടർ എന്നിവരെ പ്രതിഭാഗം സാക്ഷികൾ ആയി വിസ്തരിച്ചിരുന്നു.നാലാം മൂന്നാം പ്രതി സുരാജിന്റെ അച്ഛൻ നാലാം പ്രതി സുകുമാരൻ തെളിവുകൾ നശിപ്പിച്ചതിനു വിചാരണ നേരിട്ടു വരവേ മരിച്ചുപോയി.അഞ്ചു മുതൽ ഏഴുവരെ വരെ പ്രതികൾ, കൊലനടത്തിഎന്നറിഞ്ഞിട്ടും കുറ്റവാളികളായ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്നായിരുന്നു ആരോപണം. ഒന്നാം പ്രതി പ്രേംലാൽ വിചാരണയ്ക്കിടയിൽ ഒളിവിൽ പോയി.
പ്രോസീക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പ്രതികൾക്കെതിരെയുള്ള ആരോപണം സംശയതീതമായി തെളിയിക്കുന്നതിൽ പരാജയപ്പെട്ടു എന്നു കണ്ടെത്തിയാണ് പ്രതികളെ വിട്ടയച്ചു ഉത്തരവായത്
പ്രതികൾക്കു വേണ്ടി കൊല്ലം ബാറിലെ സീനിയർ ക്രിമിനൽ അഭിഭാഷകൻ ആയ അഡ്വക്കേറ്റ് പ്രതാപചന്ദ്രൻപിള്ള,അഡ്വക്കേറ്റ്മാരായ റബിൻ രവീന്ദ്രൻ, ആശിഷ് ആർ,ആദർശ് ദ്വിതീപ്, ഗംഗ സന്തോഷ്, ആയൂർ ബിജുലാൽ എന്നിവരാണ് പ്രതികൾക്കു വേണ്ടി ഹാജരായത്