തൃശൂരില്‍ മദ്യപിച്ചു ബഹളം വച്ച സഹോദരനെ കൊന്നു കുഴിച്ചുമൂടി; യുവാവ് പിടിയില്‍

തൃശൂര്‍: ചേര്‍പ്പില്‍ യുവാവ് സ്വന്തം സഹോദരനെ കൊന്നു കുഴിച്ചുമൂടി. മുത്തുള്ളിയാലില്‍ കെ.ജെ ബാബുവാണ് സഹോദരനാല്‍ കൊല്ലപ്പെട്ടത്. സഹോദരന് സാബുവിനെ പൊലീസ് പിടിയിലായി. ബാബു മദ്യപിച്ചു ബഹളം വച്ചതാണ് പ്രോകപനത്തിന് കാരണമെന്ന് സാബു പൊലീസിനോടു പറഞ്ഞു.
ശനിയാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊലനടത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. അതുവഴി വന്ന നാട്ടുകാര്‍ മൃതദേഹത്തിന്റെ കൈ പുറത്തുകണ്ടതിനെ തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ബാബുവിനെ കാണാനില്ലാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ രണ്ടുദിവസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.