കൈറ്റ് വിക്ടേഴ്‌സിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സ്‌കൂൾ കലോത്സവ സംപ്രേഷണം

കോഴിക്കോട് നടന്ന 61ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വിവിധ ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക പരിപാടി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ജനുവരി 14 മുതൽ സംപ്രേഷണം ചെയ്യും. അടുത്ത സംസ്ഥാന സ്‌കൂൾ കലോത്സവം വരെ ഈ പരിപാടി സംപ്രേഷണം ചെയ്യും. 30 മിനിറ്റ് ദൈർഘ്യമുള്ള എപ്പിസോഡുകളായി ദിവസവും രാവിലെ 6.30 നും വൈകിട്ട് ഏഴിനുമാണ് സംപ്രേഷണം. പുന:സംപ്രേഷണം കൈറ്റ് വിക്ടേഴ്‌സ് പ്ലസിൽ അടുത്ത ദിവസം ഇതേ സമയം.

നാടകം, ഗസൽ, മൈം, മോണോആക്ട്, ലളിത സംഗീതം, പഞ്ചവാദ്യം, ഉപകരണ സംഗീതം, നൃത്തം തുടങ്ങിയ വിവിധ മത്സര ഇനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംപ്രേഷണത്തിനനുസരിച്ച് കൈറ്റ് വിക്ടേഴ്‌സിന്റെ youtube.com/itsvicters ചാനലിലും ലഭ്യമാകും. victers.kite.kerala.gov.in എന്ന സൈറ്റിലും വിക്ടേഴ്‌സ് ആപ്പിലും പരിപാടി ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *