മോദി സര്‍ക്കാറിന്റെ കമാന്‍ഡര്‍ ആകാനാണ് ഗവര്‍ണറുടെ ശ്രമം; ഗവര്‍ണര്‍ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മന്‍. മോദി സര്‍ക്കാരിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ഗവര്‍ണറും സര്‍ക്കാരും ഇരു പക്ഷത്തായി നിലകൊള്ളുകയാണെന്നും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ ഗവര്‍ണര്‍ വളയമില്ലാതെ ചാടരുത് എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനംമോദി സര്‍ക്കാരിന്റെ ചട്ടുകമായ ഗവര്‍ണറും മതനിരപേക്ഷ സര്‍ക്കാരും തമ്മില്‍ ആണ് .ഈ ചേരിതിരിവ് മോദി നയത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ്. ഇതില്‍ ഏതുകക്ഷി ഏതു ഭാഗത്ത് നില്‍ക്കുന്നുവെന്നത് പ്രധാനം ആണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

ഗവര്‍ണര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ സംഘപരിവാര്‍ അജണ്ടയാണ്. കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടര്‍ത്തുകയാണ് ഗവര്‍ണറെന്നും കോടിയേരി ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *