സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു. അടുത്തയാഴ്ചയാണ് അദ്ദേഹം യാത്ര നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്റെ ചികിത്സയുടെ രണ്ടാം ഘട്ടത്തിന്റ ഭാഗമായി അമേരിക്കയിലെ മയോക്ലിനിക്കിലേക്ക് ഈ മാസം 23 ന് യാത്ര തിരിക്കും. അടുത്ത മാസം 10 നാണ് മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തുന്നത്.