കൊല്ലത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കൊല്ലം: കൊല്ലം നിലമേലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകത്തിൽ നിരവധി പേർക്ക് പരിക്ക്. ബസിന് പിന്നാലെ എത്തിയ ഓട്ടോറിക്ഷയും അപകടത്തിൽപെട്ടു. നിലമേൽ മുരുക്കുമണ്ണിലാണ് അപകടം നടന്നത്.
സ്ത്രീകളടക്കം പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ കാർ യാത്രികരായിരുന്ന രണ്ട് പേരുടെ നിലഗുരുതരമാണ്. കെഎസ്ആർടിസി ഡ്രെെവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.