കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം, രോഗികളെ ഒഴിപ്പിച്ചു

കോട്ടയം മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണം നടക്കുന്ന ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം . ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്. പെട്ടെന്ന് തന്നെ തീ മുകളിലേക്ക് പടരുകയായിരുന്നു. വിവിധ നിലകളിലായി നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന 350ലേറെ തൊഴിലാളികള്‍ കെട്ടിടത്തിന് പുറത്തേക്ക് ഓടിയതിനാല്‍ വന്‍ദുരന്തമുണ്ടാകുന്നതില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടസാധ്യത കണക്കിലെടുത്ത് തീപിടിച്ച കെട്ടിടത്തിന് സമീപം ഉണ്ടായിരുന്ന ഡയാലിസിസ് യൂണിറ്റിലെയും മൂന്നാം വാര്‍ഡിലെയും രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു.
ഏറ്റുമാനൂരില്‍ നിന്നും കോട്ടയത്ത് നിന്നുമായി ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി ഒരു മണിക്കൂറില്‍ ഏറെ നീണ്ട പരിശ്രമത്തിനൊടുവില്‍ ആണ് രണ്ടേകാലോടെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമായത്.