ഇനിയും സഹിക്കാന്‍ കഴിയില്ല, ശമ്പളരഹിത സേവനം 41-ാം ദിവസം’; ബാഡ്ജ് ധരിച്ചു ജോലി ചെയ്ത വനിതാ കണ്ടക്ടറെ കെഎസ്ആര്‍ടിസി സ്ഥലം മാറ്റി

കോട്ടയം: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു ‘ശമ്പളരഹിത സേവനം 41-ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ചു ജോലി ചെയ്ത വനിതാ കണ്ടക്ടറെ കെഎസ്ആര്‍ടിസി സ്ഥലംമാറ്റി. കോട്ടയം വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെയാണ് സ്ഥലംമാറ്റിയത്. പാലാ യൂണിറ്റിലേക്കാണ് അഖിലയെ സ്ഥലം മാറ്റിയത്. അഖിലയുടെ പ്രവര്‍ത്തി സര്‍ക്കാനെയും കെഎസ്ആര്‍ടിസിയെയും അപകീര്‍ത്തിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി എക്‌സിക്യൂട്ടിവ് ഡയറക്ടറാണ് നടപടിയെടുത്തത്.
കഴിഞ്ഞ ജനുവരി 11 നാണ് വൈക്കം ഡിപ്പോയില്‍നിന്നു കളക്ടറേറ്റിലേക്കു സര്‍വീസ് പോയ ബസിലെ കണ്ടക്ടറായിരുന്ന അഖില ‘ശമ്പളരഹിത സേവനം 41-ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ചു ജോലി ചെയ്തത്. ശമ്പളം മുടങ്ങുന്ന സാഹചര്യത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയാണ് അഖില ബാഡ്ജ് ധരിച്ചു ജോലിക്കെത്തിയത്. അഖില ബാഡ്ജ് ധരിച്ചു ജോലി ചെയ്യുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.