കോഴിക്കോട്ട് യുവതി പീഡനത്തിനിരയായത് ഏഴുവര്‍ഷം, ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

ദേവര്‍കോവില്‍ കരിക്കാടന്‍പൊയിലില്‍ ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കമ്മനകുന്നുമ്മല്‍ ജംഷീറിനെയും (36) ഭര്‍തൃമാതാവ് നഫീസയെയും (65) പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം നരിക്കാട്ടേരി പുത്തന്‍പുരയില്‍ അസ്മിന(28)യാണ് ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. നാദാപുരം ഡി.വൈ.എസ്.പി വി.വി ലതീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റത്തിനുമാണ് കേസ് എടുത്തത്. നാദാപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു

കഴിഞ്ഞ മാര്‍ച്ച് 13 നായിരുന്നു അസ്മിന ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. തുടക്കത്തില്‍ തൊട്ടില്‍പ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പിന്നീട് നാദാപുരം ഡി.വൈ.എസ്.പി അന്വേഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി അസ്മിന ഭര്‍തൃവീട്ടില്‍ വെച്ച് പീഡനത്തിനിരയായതായി തെളിവുകള്‍ പുറത്തു വന്നിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെയാണ് കേസ് അന്വേഷണം ത്വരിതപ്പെട്ടത്. കേസില്‍ കൂടുതല്‍ അറസ്റ്റിന് സാദ്ധ്യതയുള്ളതായി പൊലീസ് സൂചനകള്‍ നല്‍കുന്നുണ്ട്. അസ്മിനയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ട്ആക്ഷന്‍ കമ്മിറ്റി രൂപികരിച്ചിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *