സംഘപരിവാര്‍ മനസ്സുള്ള നേതാക്കളാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ : കെ പി അനില്‍കുമാര്‍

കെ വി തോമസിനെ തിരുതതോമ എന്നുള്‍പ്പെടെയാണ് സമൂഹമാധ്യമങ്ങള്‍ വഴി ഇപ്പോള്‍ കോണ്ഗ്രസ്സുകാര് അതിക്ഷേപിക്കുന്നത്. ‘തോമസ് മാഷ് തിരുത കൊണ്ടുപോയി സോണിയ ഗാന്ധിയ്ക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ ആ തിരുത കറി വെച്ച് കഴിച്ചത് സോണിയാ ഗാന്ധിയും മക്കളുമല്ലേ. അവര്‍ക്ക് നാണമില്ലേ..അവരെ തിരുത സോണിയ എന്ന് വിളിച്ചൂടെ..’എന്ന് കെ പി അനില്‍കുമാര്‍ പ്രതികരിച്ചു. കെ പി സി സി നിര്‍വാഹക സമിതി അംഗമായിരുന്ന രാമന് നായര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ പോയപ്പോള്‍ ഒരാളും പ്രതികരിച്ച് കണ്ടില്ല. അതുപ്പോലെ ഡോ. രാധാകൃഷ്ണന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായപ്പോള്‍ ഒരു കോണ്‍ഗ്രസുകാരും പ്രതികരിച്ചില്ല. അബ്ദുള്ളക്കുട്ടി പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയപ്പോഴും ആര്‍ക്കും പ്രശ്നമുണ്ടായില്ല.
സമൂഹമാധ്യമങ്ങളിലൂടെ വളരെ മോശം ഭാഷയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നതെന്ന് കെ പി അനില്‍കുമാര്‍. താന്‍ കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ എത്തിയപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ്സുകാരില്‍ നിന്ന് വളരെ മോശം അനുഭവമാണ് ഉണ്ടായത്
കോണ്‍ഗ്രസിന് നിലപാട് അപ്പോള്‍ എന്താണെന്നും ബിജെപിയില്‍ പോയാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘപരിവാര്‍ മനസ്സുള്ള നേതാക്കളാണ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലിരിക്കുന്നതെന്നും കെ പി അനില്‍കുമാര്‍ പറഞ്ഞു.