പ്രതീക്ഷിച്ച അത്ര മുന്നോട്ട് പോകാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

ഇത് മനപ്പൂര്‍വ്വമല്ലെന്നും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് കാരണമെന്നും കെ സുധാകരന്‍ പറഞ്ഞു. പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് വലിയ പ്രശ്‌നമാണെന്നും എല്ലാവരും സഹകരിക്കണമെന്നും സുധാകരന്‍ ലീഡേഴ്സ് മീറ്റില്‍ ആവശ്യപ്പെട്ടു.

കെപിസിസിയുടെ രണ്ട് ദിവസത്തെ ‘ലീഡേസ് മീറ്റില്‍’ വയനാട് ബത്തേരിയില്‍ തുടക്കമായി. കെ സുധാകരന്‍ എം പിയാണ് ലീഡേസ് മീറ്റില്‍ പതാക ഉയര്‍ത്തിയത്. പ്രതിനിധി സമ്മേളനം കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്തു. കെപിസിസി ഭാരവാഹികള്‍, എംപി മാര്‍ എംഎല്‍എമാര്‍ രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍ ഡിസിസി പ്രസിഡന്റുമാര്‍ എന്നിവരാണ് മീറ്റില്‍ പങ്കെടുക്കുന്നത്.

വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് പ്രധാന അജണ്ട. പാര്‍ല്ലമെന്ററി കമ്മറ്റി ഉള്ളതിനാല്‍ കെ മുരളീധരന്‍ വൈകീട്ടേ എത്തുകയുള്ളു. അസൗകര്യം അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന് കത്ത് നല്‍കി. ശശി തരൂര്‍ അമേരിക്കയില്‍ ചികിത്സയിലായതിനാല്‍ ലീഡേസ് മീറ്റില്‍ പങ്കെടുക്കുന്നില്ല. എത്താന്‍ കഴിയില്ലെന്ന് നേതൃത്വത്തെ രേഖമൂലം അറിയിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *