ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയെ കെപിസിസി ആദരിക്കും

തിരുവനന്തപുരം: മികച്ച ​ഗായികയ്ക്കുളള ദേശീയ അവാർ‍ഡ് നേടിയ നഞ്ചിയമ്മയ്ക്ക് കെപിസിസിയുടെ ആദരം. സ്വാതന്ത്ര്യ ദിനാഘോഷത്തോടൊപ്പമാണ് നഞ്ചിയമ്മയ്ക്ക് ആദരമർപ്പിക്കുന്നത്. ആഗസ്ത് 15 ന് രാവിലെ 10ന് തിരുവനന്തപുരത്തെ ഇന്ദിര ഭവൻ കെപിസിസി ഓഫീസിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ​ഗാനത്തിനാണ് മികച്ച ​ഗായികയ്ക്കുളള 68-ാമത് ദേശീയ പുരസ്കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചത്. ദേശീയ പുരസ്കാരത്തിൽ ഏറ്റവും അധികം അവാർഡുകൾ നേടിയതും സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന മലയാള ചിത്രമാണ്. മികച്ച സംവിധായകനായി സച്ചി, മികച്ച സഹനടനായി ബിജു മേനോൻ, മികച്ച ഗായിക നഞ്ചിയമ്മ, മികച്ച സംഘട്ടന സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് പുരസ്‌കാരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *