500രൂപയില്‍ കൂടുതലുള്ള വൈദ്യുതി ബില്ലുകള്‍ കെ എസ് ഇ ബി ക്യാഷ് കൗണ്ടറുകളില്‍ സ്വീകരിക്കില്ല എന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെ.എസ്.ഇ.ബി. തെറ്റായ വാര്‍ത്ത നല്‍കി മാധ്യമങ്ങള്‍

തിരുവനന്തപുരം: കെഎസ്ഇബി ക്യാഷ് കൗണ്ടറുകളില്‍ 500 രൂപക്ക് മുകളിലുള്ള വൈദ്യുതി ബില്‍ തുകയും സ്വീകരിക്കും. 500ല്‍ കൂടുതലുള്ള ബില്ലുകള്‍ സ്വീകരിക്കില്ലെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്നും കെഎസ്ഇബി അറിയിച്ചു.

കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ പേയ്മെന്റ് 50 ശതമാനത്തില്‍ താഴെയാണെന്ന് ഊര്‍ജപ്രിന്‍സിപ്പല്‍ സെക്രട്ടറി നിരീക്ഷിച്ചിരുന്നു. ഓണ്‍ലൈന്‍ പേയ്മെന്റ് പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദേശിച്ചു. ഈ സാഹചര്യത്തിലാണ് 500 രൂപയില്‍ അധികമുള്ള ബില്‍ അടക്കേണ്ട ഉപഭോക്താക്കള്‍ കൗണ്ടറിലെത്തുമ്പോള്‍ പണം സ്വീകരിക്കുകയും ഓണ്‍ലൈനായി അടക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന നിര്‍ദേശമുണ്ടായത്.

കെ.എസ്.ബിയുടെ വിശദീകരണം

ഓണ്‍ലൈന്‍ പെയ്‌മെന്റ് പരമാവധി പ്രോത്സാഹിപ്പിക്കുക എന്നത് ദേശീയ തലത്തില്‍ത്തന്നെ എല്ലാ വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെയും നയമാണ്. ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ഇ ബിയുടെ ഓണ്‍ലൈന്‍ പെയ്‌മെന്റ് 50 ശതമാനത്തില്‍ കുറവാണെന്ന് നിരീക്ഷിക്കുകയും ഓണ്‍ലൈന്‍ പെയ്‌മെന്റ് പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 500 രൂപയില്‍ കൂടുതല്‍ ബില്‍ അടയ്‌ക്കേണ്ട ഉപഭോക്താക്കള്‍ കൗണ്ടറിലെത്തുമ്പോള്‍ പണം കൗണ്ടറിലൂടെ സ്വീകരിക്കുകയും ഓണ്‍ലൈനായി പണമടയ്ക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന നിര്‍ദ്ദേശമുണ്ടായത്

Leave a Reply

Your email address will not be published. Required fields are marked *