സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള പദ്ധതിയുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള പദ്ധതിയുമായി കെഎസ്ആര്‍ടിസി.ശരാശരി 151 കോടി രൂപയാണ് പ്രതിമാസ വരുമാനം ഇത് 240 കോടി കോടിയെങ്കിലുമായി ഉയര്‍ത്തിയാല്‍ പ്രതിഡികള്‍ മറികടക്കാമെന്നാണ് മാനേജ്മെന്റിന്റെ കണക്ക് കൂട്ടല്‍.ഇതിനായി ഓരോ യുണിറ്റിനും ടാര്‍ജറ്റ് നിശ്ചയിച്ച് നല്‍കിക്കഴിഞ്ഞു. സര്‍വീസ് കൂട്ടുമ്ബോള്‍ ഓരോ യൂണിറ്റിനും ആവശ്യമായ അധിക ബസുകളുടെ എണ്ണം അറിയിക്കാന്‍ മാനേജ്മെന്റ് നിര്‍ദ്ദേശം നല്കി. നിലവില്‍ പ്രതിദിനം 3800 സര്‍വീസുകളാണ് കെഎസ്ആര്‍ടിസിക്കുള്ളത്.തിരക്ക് കൂടിയ രാവിലെയും വൈകുന്നേരവും കൂടുതല്‍ ബസ്സുകള്‍ ഇറക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്ജീവനക്കാര്ക്ക് സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി രണ്ട് സ്പെല്ലുകള്‍ക്ക് ഇടവേളയില്‍ മണികൂറില്‍ 75 രൂപ കണക്കാക്കി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നല്‍കും. രണ്ട് സ്പെല്ലും കൂടി 8 മണിക്കുര്‍ കഴിഞ്ഞാല്‍ സറണ്ടര്‍ തുകയ്ക്ക് ആനുപാതികമായി അലവന്‍സും നല്‍കും.
വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍വീസ് കൂട്ടണമെന്ന് നേരത്തെ യൂണിയനുകളും ആവശ്യപ്പെട്ടിരുന്നു. യൂണിയനുകളെ കൂടി വിശ്വാസത്തിലെടുത്തുള്ള പരീക്ഷണത്തിനാണ് മാനേജ്മെന്റ് തീരുമാനം. എന്നാല്‍ ദിവസത്തിന്റെ പകുതിയും തൊഴിലിടത്തില്‍ കുടുക്കിയിടുന്നതാണ് തീരുമാനം എന്ന വിമര്‍ശനം ഒരു വിഭാഗം തൊഴിലാളികള്‍ ഉയര്‍ത്തുന്നു.