എറണാകുളം: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് ഹൈക്കമന്റിന്റെ നടപടി കാത്തിരിക്കുന്ന കെ.വി.തോമസ് വീണ്ടും പ്രതിപക്ഷനേതാവിനെതിരെ വിമര്‍ശനവുമായി രംഗത്ത്. അച്ചടക്കത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഇരട്ടനീതി പാടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.. തനിക്കൊരു നീതിയും മറ്റുള്ളവര്‍ക്ക് വേറൊരു രീതിയും പാര്‍ട്ടിയില്‍ അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി വിളിച്ച ഇഫ്ത്താറില്‍ വി.ഡി സതീശനും എ.ഐ.വൈ.എഫ് സെമിനാറില്‍ പി.സി വിഷ്ണുനാഥും പങ്കെടുത്തത് ശരിയാണോയെന്നും കെ.വി തോമസ് ചോദിച്ചു . സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കൂടുതല്‍ വിശദീകരണം നല്കാന് ഹൈക്കമാന്‍ഡിനോട് സമയം ചോദിച്ചിട്ടുണ്ടെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.