കോണ്‍ഗ്രസ് ഹൈക്കമന്റിന്െയും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും വിലക്ക് ലംഘിച്ച് കോണ്‍ഗ്രസ് നേതാവ് കെവി തോമസ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും.
കൊച്ചിയിലെ തന്റെ വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെവി തോമസ് നിലപാട് വ്യക്തമാക്കിയത്. വികാരപരമായ വാക്കുകളോടെ ആയിരുന്നു കെ വി തോമസിന്റെ പ്രഖ്യാപനം. നിലപാട് അറിയിച്ചതോടെ കെവി തോമസിന് കോണ്‍ഗ്രസിന് പുറത്തേക്കുള്ള വഴികൂടിയാണ് തെളിയുന്നത്. പാര്‍ട്ടിയില്‍ നിരന്തരം അവഗണന നേരിട്ടെന്ന ചോദ്യം ഉന്നയിച്ച കെവി തോമസ് താനെന്ത് തെറ്റ് ചെയ്തു എന്നോ ചോദ്യം ഉന്നയിച്ച് കൊണ്ടായിരുന്നു താന്‍ കണ്ണൂരിലേക്ക് പോവും എന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്.
കെട്ടിയിറക്കിയ വ്യക്തിയയല്ല താന്‍. പാര്‍ട്ടി അച്ചടക്കത്തില്‍ ഒതുങ്ങി നിന്ന് പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള വ്യക്തിയാണ്. പാര്‍ട്ടി നേതൃത്വത്തില്‍ ഇരുന്ന കാലത്ത് എറണാകുളത്ത് കോണ്‍ഗ്രസ് നേടിയ മുന്നേറ്റം എണ്ണിപ്പറഞ്ഞായിരുന്നു കെ വി തോമസിന്റെ മറുപടി. കെ.വി.തോമസിന്റെ നടപടിയില്‍ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് അണികള്‍ക്കിടിയില്‍ ഉണ്ടായിരിക്കുന്നത്.