സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ച കെ വി തോമസിനുള്ള നടപടി തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന് ചേരും. എ കെ ആന്റണിയുടെ അധ്യക്ഷതയില്‍ രാവിലെ 11 30 നാണ് യോഗം. കെ വി തോമസ് നല്കിയ വിശദീകരണം സമിതി പരിശോധിക്കും. മറുപടി തൃപ്തികരമല്ലെങ്കില്‍ സസ്പെന്‍ഷനും പുറത്താക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ സമിതിക്ക് സാധിക്കും. പാര്‍ട്ടി ഭരണഘടന അനുസരിച്ചാണ് നടപടിയെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്.
താന്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയാണെന്നും താന്‍ ഈ പാര്‍ട്ടിയില്‍ത്തന്നെ തുടരുമെന്നുമാണ് കെവി തോമസ് പറയുന്നത്.മുതിര്‍ന്ന നേതാവായ കെ വി തോമസ് സിപിഎം സെമിനാറില്‍ പങ്കെടുത്തത് സംസ്ഥാനത്തെ കോണ്‍ഗ്രസിന് വലിയ നാണക്കേടായി മാറിയിരുന്നു.