ചാണ്ടിയുടെ ഭൂരിപക്ഷം അര ലക്ഷം കവിയും:ചെറിയാന്‍ ഫിലിപ്പ്

കോട്ടയം : ചാണ്ടി ഉമ്മനെ അരലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പുതുപ്പള്ളിക്കാര്‍ വിജയിപ്പിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്.
ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിന് നിത്യ ശാന്തി നേരാന്‍ അദ്ദേഹത്തിന്റെ ജീവിക്കുന്ന സ്മാരകമായ പുതുപ്പള്ളിക്കാര്‍ക്ക് ചാണ്ടി ഉമ്മനെ ്‌വിജയിപ്പിക്കേണ്ടതിന്റെ ഉത്തമ ബോധ്യമുണ്ടെന്നും ചെറിയാമന്‍ഫിലിപ്പ് പറഞ്ഞു.
ഒരാഴ്ചയായി പുതുപ്പള്ളിയിലെ എട്ടു പഞ്ചായത്തുകളില്‍ വിവിധ ജനവിഭാഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. 2001 ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ച ഒരാള്‍ എന്ന നിലയില്‍ ഈ മണ്ഡലത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ഘടനയും പൊതുസ്വഭാവവും നന്നായറിയാം.
ഉമ്മന്‍ ചാണ്ടിയോടുള്ള ജനങ്ങളുടെ വമ്പിച്ച ആദരവും , തിളച്ചു നില്‍ക്കുന്ന ഭരണ വിരുദ്ധ വികാരവും രണ്ടു തരംഗമായി ബാലറ്റില്‍ പ്രതിഫലിക്കും. ഇതോടെ എല്‍. ഡി.എഫ് സര്‍ക്കാരിന്റെ മരണമണി മുഴങ്ങുമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.