മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ ലളിതം സുന്ദരം ‘ ത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ യൂടബില് ട്രെന്‍ഡിംഗില്‍. ചിത്രത്തില്‍ ബിജു മേനോനും മഞ്ജു വാര്യരുംപ്രധാന വേഷങ്ങളിലെത്തുന്നു.
മാര്‍ച്ച് പതിനെട്ടിന് ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ‘ലളിതം സുന്ദരം’ റിലീസ് ചെയ്യും. സൈജു കുറുപ്പ്,സുധീഷ്,
അനു മോഹന്‍, രഘുനാഥ് പലേരി,വിനോദ് തോമസ്സ്,സറീന വഹാബ്, ദീപ്തി സതി,ആശാ അരവിന്ദ്,അഞ്ജന അപ്പുക്കുട്ടന്,മാസ്റ്റര്‍ ആശ്വിന് വാര്യര്‍,ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു മറ്റ് പ്രമുഖ താരങ്ങള്‍.