ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി; ആറാഴ്ചക്ക് ശേഷം പരിഗണിക്കുമെന്ന് സുപ്രീം കോടതി

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് 33ാം തവണയും മാറ്റി സുപ്രീം കോടതി. കേസ് ആറാഴ്ചക്ക് ശേഷം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
ഇന്ന് എട്ടാമത്തെ കേസായാണ് ലാവ്‌ലിന്‍ കേസ് ലിസ്റ്റ് ചെയ്തിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി ബി ഐ സമര്‍പ്പിച്ച അപ്പീലാണ് പരമോന്നത കോടതി മുമ്പാകെയുള്ളത്.