തിരുവനന്തപുരം ലോ കോളേജിലെ എസ്.എഫ്.ഐ – കെ.എസ്.യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി അധ്യാപകര്‍.ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യാന്‍ നീക്കങ്ങള്‍ ആരംഭിച്ചു. തുടര്‍ച്ചയായി ലോ കോളേജില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതിലാണ് നിയമനടപടിക്കൊരുങ്ങുന്നത്. അധ്യാപകര്‍ക്ക് പഠിപ്പിക്കാനാവശ്യമായ അന്തരീക്ഷം കോടതിയിടപ്പെട്ട് ഒരുക്കണമെന്നാണ് ആവശ്യം. പിടിഎ യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമധാരണയുണ്ടാക്കി മുന്നോട്ട് പോകാനാണ് തീരുമാനം. ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അധ്യാപകയെ ആക്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു.