അധ്യക്ഷനെ മാറ്റാന്‍ ശ്രമിക്കുന്നത് എല്‍ഡിഎഫ് ഏജന്റുകള്‍; സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരെ മാറ്റുമെന്ന സൂചനകള്‍ക്ക് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് പോസ്റ്ററുകള്‍. പാലക്കാട് ഡിസിസി ഓഫീസ് പരിസരത്താണ് സുധാകരന്‍ തന്നെ അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പിണറായി അടിച്ചിടാന്‍ ഒരാള്‍ മാത്രം കെ സുധാകരന്‍, കെ സുധാകരന്‍ ഇല്ലെങ്കില്‍ മേഞ്ഞു നടക്കും സിപിഎം, കെ സുധാകരനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ എല്‍ഡിഎഫ് ഏജന്റുമാര്‍ തുടങ്ങിയ വരികള്‍ എഴുതിയ പോസ്റ്ററുകളാണ് ഇവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റുമെന്നും പകരം ആന്റോ ആന്റണിയെയോ സണ്ണി ജോസഫിനെയോ നിയമിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സുധാകരനെ അനുകൂലിച്ചുകൊണ്ട് ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്.
എന്നാല്‍ തന്നെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റുമെന്ന് തരത്തിലുള്ള ഒരു സൂചനയും തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് സുധാകരന്‍ പറയുന്നത്. അതിനാല്‍ തന്നെ മാറ്റില്ലെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും സുധാകരന്‍ പറയുന്നു. ഇതോടെ കോണ്‍ഗ്രസും ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്.
വാടക വീട് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്; 17കാരി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി